ന്യൂഡൽഹി:
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് ആക്റ്റിവിസ്റ്റായ തെഹ്സീൻ പൂനാവാല നൽകിയ ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ്സുമാരായ അരുൺ മിശ്ര, എം.ആർ.ഷാ, അജയ് രസ്തോഗി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ജമ്മു കാശ്മീരിൽ അനാവശ്യമായി നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനെതിരെയും, ഫോണും ഇന്റർനെറ്റും അടങ്ങിയ വിനിമയമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനെതിരെയുമാണ് ഹരജി നൽകിയിട്ടുള്ളത്. ജനങ്ങളുടെ അടിസ്ഥാനസൌകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഹരജി.
മാധ്യമപ്രവർത്തകർക്ക് കാശ്മീരിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കശ്മീർ ടൈംസിലെ അനുരാധ ബാസിനും, സമാനരീതിയിലെ ഹരജിയുമായി എൻ,സി.പിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.