Sun. Dec 22nd, 2024
കൊല്ലം:

കൊല്ലത്ത്, മദ്യലഹരിയ്ക്കിടെ ഉണ്ടായസംഘർഷത്തിൽ, ബാറിന് സമീപത്തുവച്ചു ഗുരുതരമായി മർദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. എന്നാൽ, സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനാകാതെ പോലീസ് വട്ടം തിരിയുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം ബാർ ചുറ്റുവട്ടത്തിനുള്ളിൽ വച്ചുതന്നെ, കയ്യിലുണ്ടായിരുന്ന തൊപ്പിയെ ചൊല്ലി ഉടലെടുത്ത വാക്കുതര്‍ക്കമാണ് മരണത്തിൽ കലാശിച്ചത്.

മുണ്ടയ്ക്കല്‍ നേതാജി നഗര്‍ അമ്ബാടി ഭവനില്‍ രാജുവാണു (52) കൊല്ലപ്പെട്ടത്. രാജുവും ഒരു യുവാവുമായി വാക്കു തർക്കമുണ്ടാവുകയും, യുവാവ് രാജുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിന്റെ ആഘാതത്തിൽ രാജു തല്‍ക്ഷണംതന്നെ മരിച്ചു. നിലവിൽ, ബിപിന്‍ (25), ജോമോന്‍ എന്നിവര്‍ക്കും, കണ്ടാൽ തിരിച്ചറിയാവുന്ന ഒരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *