Mon. Dec 23rd, 2024
അബുദാബി:

സാമ്പത്തിക ബാധ്യത വർധിച്ചതോടെ മനംനൊന്ത്, ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് കത്തെഴുതിയ ഇന്ത്യന്‍ യുവാവിനെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്. 23-കാരനായ യുവാവ് ജോലി നഷ്ടപ്പെട്ടതോടെ ആത്മഹത്യ ചെയ്യുമെന്നറിയിച്ചുകൊണ്ട് ഒരു മാധ്യമത്തിലേക്ക് കത്തെഴുതിയിരുന്നു.

കത്ത് ശ്രദ്ധയില്‍പ്പെട്ട മാധ്യമ സ്ഥാപനത്തിന്‍റെ അധികൃതര്‍ ഉടനെ, ദുബായ് പൊലീസില്‍ വിവരം എത്തിക്കുകയായിരുന്നു. വൃക്കകള്‍ തകരാറിലായ പിതാവിന്‍റെ ചികിത്സയ്ക്കായി വായ്പ എടുത്ത വന്‍ തുക, കഷ്ടപ്പെട്ട് തിരിച്ചടയ്ക്കവേയാണ്, ജോലി നഷ്ടമായതെന്നും യുവാവ് കത്തില്‍ നെടുവീർപ്പെടുന്നു.

വിവരത്തെ തുടര്‍ന്ന്, യുവാവിന്‍റെ താമസസ്ഥലത്തേക്കെത്തിയ ദുബായ് പൊലീസ് അയാളെ, പൊലീസ് ആസ്ഥാനത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ആത്മഹത്യയിൽ നിന്നും ഇയാളെ , പിന്തിരിപ്പിക്കുകയും ചെയ്തു. സ്വന്തം യോഗ്യതയ്ക്ക് പറ്റിയ നല്ലൊരു ജോലി നല്‍കുന്നതിനായി തന്റെ, വിശദമായ ബയോഡേറ്റ തയ്യാറാക്കാനും പൊലീസ് യുവാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്, ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *