Fri. Apr 19th, 2024
ന്യൂഡൽഹി:

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്, വധശിക്ഷവരെ ലഭിക്കുന്ന പോക്സോ നിയമ ഭേദഗതി, ലോക്സഭയിൽ പാസായി. രാജ്യസഭ, മുൻപേ പാസാക്കിയിരുന്ന ഈ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാലുടനെ നിയമമാകും. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള കടുത്ത ശിക്ഷാ വ്യവസ്ഥകള്‍ ഉൾകൊള്ളിച്ചിട്ടുള്ളതാണ് പുതിയ നിയമഭേദഗതി. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമ ഭേദഗതി ബിൽ കേന്ദ്രം കൊണ്ടുവന്നിട്ടുണ്ടായിരുന്നത്.

പിഴയോടൊപ്പം, ചുരുങ്ങിയത് 20 വർഷം വരെ തടവോ, ജീവപര്യന്തമോ, വധശിക്ഷയോ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ലഭിക്കുമെന്നതാണ്, ബില്ലിലുള്ള വ്യവസ്ഥകൾ. പീഡനത്തിൽ അതിജീവിക്കുന്ന ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ ഉണ്ടാക്കിയിരിക്കുന്നത്.

കുട്ടികളുടെതായ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ബിൽ പ്രകാരം അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനം ഉണ്ടായാൽ, ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ലൈംഗിക വളർച്ചയ്ക്കുവേണ്ടി ഹോർമോണുകളോ മറ്റോ കുത്തിവയ്ക്കുന്നതും ക്രൂരമായ കുറ്റങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *