Mon. Dec 23rd, 2024
പാലക്കാട് :

സായുധ സേനാ ക്യാംപിലെ പൊലീസുകാരൻ അഗളി സ്വദേശി കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍‌. സി.പി.ഒ.മാരായ എസ്. ശ്രീജിത്, കെ.വൈശാഖ്, ജയേഷ് തുടങ്ങിയവർക്കാണ് സസ്പെന്‍ഷൻ. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തീരുമാനമായി. കുമാറിന് ക്വാര്‍ട്ടേഴ്സ് അനുവദിച്ചതില്‍ വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അനുവാദമില്ലാതെ സാധനങ്ങള്‍ മാറ്റിയെന്നല്ലാതെ, ജാതിപരമായ വിവേചനം നടന്നതായി കണ്ടെത്താനായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

കുമാർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ, നേരത്തെ ദുരൂഹത ആരോപിച്ചു ഭാര്യയും സഹോദരനും രംഗത്തെത്തിയിരുന്നു. ജോലി സ്ഥലത്തു ജാതി വിവേചനവും പീഡനവുമുണ്ടായെന്നാണ് അവരുടെ ആരോപണം.

കുമാർ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും ജോലിസ്ഥലത്തെ പീഡനവും സമ്മർദവുമല്ലാതെ മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബം പറയുന്നു. ഉന്നത ഉദ്യോഗസ്ഥരെ പരാതി ബോധിപ്പിച്ചതിന്റെ പേരിലുള്ള വൈരാഗ്യമാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *