ബെംഗളൂരു:
സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള, ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടച്ചുനീക്കി യെദ്യൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം വേണ്ടന്നുവയ്ക്കാൻ തങ്ങൾ തീരുമാനിച്ചതെന്ന് സർക്കാർ വിശദികരിച്ചു.
ബി.ജെ.പി കര്‍ണാട ഘടകം ട്വിറ്ററിലൂടെ വിവാദപരവും വര്‍ഗീയത വളര്‍ത്തുന്നതുമായ ടിപ്പു ജയന്തി ആഘോഷം, നിര്‍ത്തലാക്കാനാണു തങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരുന്നു 2015മുതല്‍, ടിപ്പു ജയന്തി ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്. നവംബര്‍ 10നാണ് മൈസൂര്‍ സുല്‍ത്താന്‍ ആയിരുന്ന ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നത്. എന്നാൽ, ടിപ്പു സുല്‍ത്താന്‍ ഹൈന്ദവ വിരുദ്ധനാണെന്ന് പറഞ്ഞു അന്ന്, പ്രതിപക്ഷത്തായിരുന്ന ബിജെപി ഇതിനെ എതിര്‍ത്തിരുന്നു.
പക്ഷെ, രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളിയാണ് ടിപ്പു സുല്‍ത്താനെന്നും അതുകൊണ്ടാണ് തങ്ങൾ ടിപ്പു ജയന്തി ആഘോഷം കൊണ്ടുവന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബി.ജെ.പി ക്ക് മതേതരത്വത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ടിപ്പു ജയന്തി ആഘോഷം അവർ റദ്ദാക്കുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.