Fri. Dec 27th, 2024

യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്ക് എതിരാളിയാകാന്‍ ആമസോണ്‍ ഇന്ത്യയില്‍ എത്തുന്നു. ഇതിനായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കറ്റാമരനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ആമസോണ്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണമേഖലയില്‍ ആമസോണ്‍കൂടി വരുന്നതോടെ മത്സരം കനക്കും. തങ്ങളുടെ പുതിയ സംരംഭത്തിലേക്ക് ജീവനക്കാരെ നിയമിക്കുകയാണ് ഇപ്പോള്‍ ആമസോണ്‍. സെപ്തംബറോടെ പുതിയ സേവനം ആരംഭിക്കുമെന്നാണ് വിവരം.

ഇന്ത്യയില്‍ മധ്യവര്‍ഗ വിഭാഗക്കാര്‍ കൂടിവന്നതോടെ ഓണ്‍ലൈന്‍വഴി ഭക്ഷണം വാങ്ങുന്നത് 176 ശതമാനമായി കൂടിയെന്നാണ് കണക്ക്. ആമസോണ്‍, യൂബര്‍ ഈറ്റ്‌സ് വാങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2016 ല്‍ ആരംഭിച്ച പ്രൈം സര്‍വീസിലൂടെയാണ് ഇന്ത്യയില്‍ ആമസോണ്‍ തങ്ങളുടെ ശക്തി കൂടുതല്‍ ദൃഢമാക്കിയത്. കടുത്ത മത്സരത്തിനിടെ അമേരിക്കയിലെ തങ്ങളുടെ ഭക്ഷണവിതരണ സേവനം കഴിഞ്ഞ മാസം ആമസോണ്‍ അവസാനിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *