Wed. Jan 22nd, 2025
ദില്ലി:

ഇന്ത്യന്‍ എയര്‍ഫോഴ്സ്:എ കട്ട് എബോ എന്ന പേരിൽ പുതിയ ഗെയിം ഇറക്കാനായി ഇന്ത്യൻ വ്യോമസേന. യുദ്ധസാഹസങ്ങളാൽ ഇന്ത്യൻ ജനതയെ ത്രസിപ്പിക്കുന്നതിനിടയിലാണ് സേനയുടെ പുതിയ ചുവടുവയ്പ്പ്. ആൻഡ്രോയിഡിലും ഐ. ഒ. എസ്സിലും ഫ്ലൈറ്റ് സിമുലേറ്റര്‍ മൊബൈൽ ഗെയിം ലഭ്യമാകും.

ഇപ്പോള്‍ സിംഗിള്‍ പ്ലെയര്‍ പതിപ്പാണ് ഇറങ്ങുന്നതെങ്കിലും ഉടന്‍ മള്‍ട്ടി പ്ലെയര്‍ പതിപ്പ് വന്നേക്കും.ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ വിംഗ് കമാന്‍റര്‍ അഭിനന്ദൻ വർദ്ധമനോട് രൂപസാദൃശ്യമുള്ള വ്യോമസേന പോരാളിയാണ് ഗെയിമിന്റെ ടീസറില്‍ ഉള്ളത്. പാകിസ്ഥാന്‍ വിമാനം വെടിവച്ചിട്ട് അവരുടെ കയ്യില്‍ അകപ്പെടുകയും ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്ത സൈനികനാണ് അഭിനന്ദന്‍.ജൂലൈ 31ന് ഗെയിം ലഭ്യമാകുമെന്ന് ട്വിറ്ററിലൂടെ ഇന്ത്യൻ വ്യോമസേനാ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *