Wed. Jan 22nd, 2025
ദില്ലി:

നെതര്‍ലാ‍ന്‍ഡ്സിലെ നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കേരളസർക്കാരുടെ നീക്കം. നിലവിൽ, 30,000 മുതല്‍ 40,000 വരെ നേഴ്സുമാരെയാണ് നെതര്‍ലാന്‍‍ഡ്സിന് ആവശ്യം. മുപ്പതിനായിരത്തിലധികം നേഴ്സുമാരെ കേരളത്തിന് നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനെ അറിയിച്ചു. ദില്ലിയില്‍ നടന്ന സ്ഥാനപതിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ്, കേരളത്തിലെ നേഴ്സുമാര്‍ക്ക് ഉപകരിക്കുന്ന നീക്കം ഉണ്ടായത്.

നേഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണ് നെതര്‍ലാന്‍‍ഡ്സില്‍ ഇപ്പോഴുള്ളത്. നേഴ്സുമാരുടെ ഈ ക്ഷാമം പരിഹരിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. നിലവിൽ നെതർലാൻഡ്‌സിലുള്ള കേരള നേഴ്സുമാർ, മികച്ച ആരോഗ്യ പരിരക്ഷകരാണെന്ന് സ്ഥാനപതി ഡെന്‍ ബര്‍ഗ്, മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരുന്നു.

ആവശ്യമായ നേഴ്സുമാരെ കേരളത്തില്‍ നിന്ന് നെതർലാൻഡ്‌സിനു നല്‍കാനുള്ള നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന്, റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം, കേരളത്തിന്‍റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വിഷയങ്ങളും കൂടിക്കാഴ്‌ച്ചയ്ക്കിടെ ചര്‍ച്ചാ വിഷയം ആയിരുന്നു. തുടർന്ന്, ഒക്ടോബര്‍ 17,18 തീയതികളില്‍, ഇതിന്‍റെ ഭാഗമായി നെതര്‍ലാന്‍‍ഡ്‍സ് രാജാവും രാ‍ജ്ഞിയും കേരളത്തിലെത്തുമെന്നും സ്ഥാനപതി ഡെന്‍ ബര്‍ഗ് വ്യക്തമാക്കി. ‍ഡച്ച് കമ്പനി ഭാരവാഹികള്‍, സാങ്കേതിക വിദഗ്ധര്‍ മുതാലായവരടങ്ങുന്ന സംഘവും ഇവർക്കൊപ്പം ഉണ്ടായിരിക്കും, ഡെന്‍ ബര്‍ഗ് കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *