യു.എസ്.:
‘പിള്ള മനസ്സിൽ കള്ളമില്ല…’ ഒരു കൂട്ടം കുട്ടികൾക്ക് മുന്നിൽ അലിഞ്ഞുപോയിരിക്കുകയാണ്. യു.എസ്- മെക്‌സികോ അതിരുകൾ. രണ്ടു രാജ്യങ്ങളിലേയും കുട്ടികള്‍ ഒത്തുകൂടി സിസോ കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍ ഇല്ലായ്മ ചെയ്തിരിക്കുന്നത്. യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍, 2000 മൈല്‍ നീളത്തില്‍ മതില്‍ നിര്‍മ്മിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മതിൽ വിഷയം വിവാദവും ആയിരുന്നു, ട്രംപ് ഭരണകൂടം നിര്‍മ്മിക്കുന്ന ഈ വിവാദ മതിലിലാണ്, പ്രത്യേകം നിർമ്മിച്ചെടുത്ത സീസോകളിലായി കുട്ടികൾ കളിക്കുന്നത്.
മതിലിനു വേണ്ടി, രണ്ടരദശലക്ഷം ഡോളര്‍ ചിലവാക്കാന്‍ യു.എസ്. ഭരണകൂടത്തിന് അമേരിക്കന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഉരുക്കുകൊണ്ട് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അതിര്‍ത്തി മതിലിനിടയിലൂടെയാണ് സീസോകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
മെക്സിക്കോയിലേയും അമേരിക്കയിലെയും കുട്ടികളും മാതാപിതാക്കളും പുതിയ കളിപ്പാട്ടത്തെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. സീസോ അതിര്‍ത്തി പ്രദേശം ഇപ്പോള്‍ അറിയപ്പെടുന്നത് ടീട്ടര്‍ടോട്ടര്‍ മതില്‍(Teetertotter Wall) എന്നാണ്.
ആർക്കിടെക്ട് മാരായ റൊണാള്‍ഡ് റേലും, വിര്‍ജിനിയ സാന്‍ഫ്രട്ടാലോയും ചേര്‍ന്നാണ്, സീസോയുടെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചര്‍ പ്രൊഫസറാണ് റൊണാള്‍ഡ് റേൽ. ഇരുരാജ്യങ്ങളിലേയും കുഞ്ഞുങ്ങള്‍ സീസോകളില്‍ കളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതും അദ്ദേഹമാണ്.
Berkeley’s Ronald-Rael defying spaces once again.
The architect installed seesaws between the US-MX border.
A reference to the interdependence of these two nations.
A statement to stop using lives & youth to play political games. pic.twitter.com/heCAjhspa2
— Carlos R. de la Vega (@crdelavega_) July 29, 2019
റൊണാള്‍ഡ് റേലും വിര്‍ജിനിയ സാന്‍ഫ്രട്ടാലോയും ചേര്‍ന്ന് എഴുതി, 2009ല്‍ പുറത്തിറങ്ങിയ ‘Border wall as Architecture’ എന്ന പുസ്തകത്തിലായിരുന്നു അതിർത്തികൾ മായ്ക്കുന്ന ഈ ആശയം ആദ്യമായി പങ്കുവെച്ചിരുന്നത്.