തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവള നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള ടെന്‍ഡറില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. സ്വകാര്യവത്കരണത്തിനെതിരേ ശക്തമായ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇന്ന് ടെന്‍ഡര്‍ കാലാവധി അവസാനിക്കുമ്ബോള്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാടെടുക്കും എന്നതാണ് നിര്‍ണായകം.
കേന്ദ്രസര്‍ക്കാരിനു വേണമെങ്കില്‍ ടെന്‍ഡര്‍ കാലാവധി നീട്ടി നല്‍കാം. അല്ലെങ്കില്‍ റദ്ദാക്കാം. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയാണെങ്കിലും അദാനി ടെന്‍ഡറില്‍ നിന്ന് പിന്മാറാന്‍ ഇടയില്ല.