Wed. Jan 22nd, 2025
ബ്രസീല്‍:

ബ്രസീലിലെ അള്‍ട്ടമിറ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിൽ.

അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന തടവുകാരുടെ ഏറ്റുമുട്ടലിൽ 52 പേര്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും 16 മൃതദേഹങ്ങളാണ് തലവെട്ടി മാറ്റിയ നിലയിലയിൽ കണ്ടെടുത്തത്.

ജയിലില്‍ രണ്ട് ചേരികളായി തിരിഞ്ഞായിരുന്നു കലാപം, ഒരു ചേരിയിലുള്ളവർ ജയിലിന് തീവച്ചതിനെ തുടര്‍ന്ന്, നിരവധി പേര്‍ ശ്വാസം മുട്ടിയും മരിച്ചിട്ടുണ്ട്. രണ്ട് ജയില്‍ ജീവനക്കാരെ അക്രമികൾ ബന്ധനസ്ഥരാക്കിയെങ്കിലും, പിന്നീട് സ്വാതന്ത്രരാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *