Fri. Apr 26th, 2024
ദുബായ്.:

യു.എ.ഇ.യിൽ ഇനി ഭാര്യയുടെ സ്പോൺസർഷിപ്പിൽ ഭർത്താക്കന്മാർക്കും ജോലിചെയ്യുവാൻ സാധിക്കും. ഇതുവരെ ഭർത്താക്കന്മാരുടെ സ്പോൺസർഷിപ്പിൽ ഭാര്യമാർക്ക് ജോലിചെയ്യുവാനുള്ള നിയമമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഭാര്യയുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന ഭർത്താക്കന്മാർക്ക് ഇനി പ്രത്യേക വർക്ക് പെർമിറ്റ് ലഭിക്കും. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക്ഗു ണകരമാകുന്നതായിരിക്കും ഈ നടപടി

ഇത് വരെ ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ എത്തുന്ന ഭാര്യയുടെ വീസകളിൽ ‘നോട്ട് ഫോർ വർക്ക് ‘എന്ന് സ്റ്റാംപ് ചെയ്യുമെങ്കിലും മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി സ്ഥാപനത്തിന് സ്ത്രീകളെ ജോലിക്ക് നിയമിക്കാമായിരുന്നു. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭർത്താക്കന്മാർക്കും ഉണ്ടാകും.

മാനവശേഷി സ്വദേശിവൽകരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ചു അധികൃതർ അനുമതി നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, എന്ന ലക്ഷ്യമാണ് ഇതിനുള്ളതെന്നും നിയമപ്രകാരം ഈ വർക്ക് പെർമിറ്റ് നൽകി തുടങ്ങിയതായും മന്ത്രാലയം അണ്ടർ സെക്രട്ടറി സെയ്ഫ് അഹ്മദ് അൽ സുവൈദി പറഞ്ഞു.

കമ്പനികൾക്കും ഗുണകരമായിരിക്കും ഈ തീരുമാനം, കാരണം, വീസക്കായി വലിയ തുക ചെലവിടാതെ കുറഞ്ഞ ചെലവിൽ രണ്ടു വർഷത്തേക്കുള്ള വർക് പെർമിറ്റ് മാത്രം എടുത്താൽ മതിയാകും എന്ന പ്രത്യേകതകൂടിയുണ്ടിതിന്. എന്നാൽ, വർക് പെർമിറ്റിനുള്ള തുക സ്പോൺസറാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. മറ്റു ജോലികളിലേക്ക് മാറുന്നതിനും ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് നിയമ തടസമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *