Fri. Apr 26th, 2024
പത്തനംതിട്ട:

ക്യാമ്പസുകളിലെ എസ്.എഫ്.ഐ.യുടെ എകാധിപത്യ സ്വഭാവത്തെ  കുറ്റപ്പെടുത്തി എ.ഐ.എസ്.എഫ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലൂടെയായിരുന്നു വിമർശനം. ‘എസ്.എഫ്.ഐ.യുടെ പ്രവർത്തന ശൈലി വിദ്യാർത്ഥി സംഘടനയ്ക്ക് ചേർന്നതല്ല. എ.ഐ.എസ്.എഫ്. പ്രവർത്തകരെ എപ്പോഴും ആക്രമിക്കുന്നത് എസ്.എഫ്.ഐ. മാത്രമാണെന്നും,’ റിപ്പോർട്ടിൽ ഊന്നി പറയുന്നു.

എ.ഐ.എസ്.എഫ്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും എസ്.എഫ്.ഐ.ക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയര്‍ന്നിരുന്നു. സഹോദര സംഘടന എന്നത് വെറും വാക്ക് മാത്രമായിട്ടാണ് എസ്.എഫ്.ഐ. കാണുന്നതെന്നും എ.ഐ.എസ്.എഫ് പ്രവർത്തകർ നിരന്തരം എസ്.എഫ്.ഐ. ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

‘മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം നിഷേധിക്കുന്ന തരത്തിലുള്ള എസ്.എഫ്.ഐയുടെ പ്രവർത്തനം ശരിയല്ല. ഏകാധിപത്യ മനോഭാവം എസ്.എഫ്.ഐക്ക് ഉണ്ട്,’ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *