Fri. Nov 22nd, 2024
ബെംഗളൂരു :

ക​ർ​ണാ​ട​ക​യി​ൽ 14 എം​.എ​ൽ​.എ​ മാ​രെ​ക്കൂ​ടി സ്പീ​ക്ക​ർ കെ.​ആ​ർ. രമേഷ് കുമാർ അ​യോ​ഗ്യ​രാ​ക്കി. ഇ​തോ​ടെ 17 വി​മ​ത എം.​എ​ൽ​.എ​ മാ​രും അ​യോ​ഗ്യ​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​ മാ​രെ​യും സ്വ​ത​ന്ത്ര എം​.എ​ൽ.​എ ​യെ​യും അ​യോ​ഗ്യ​രാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ക്കി​യു​ള്ള വി​മ​ത​രെ​ക്കൂ​ടി സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി​യ​ത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ. ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എം.എല്‍.എ മാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ, അയോഗ്യരായ എം.എല്‍.എ മാര്‍ക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. സഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് വന്നാലേ ഇവർക്കു സ്ഥാനാർഥിയാകാനാകൂ. ബി.ജെ.പി യുടെ ബദൽ സർക്കാരിൽ മന്ത്രിമാരാകാനോ ബോർഡ് കോർപറേഷൻ തലവന്മാരാകാനോ കഴിയില്ല.

മൂന്ന് വർഷവും ഒൻപത് മാസവും കൂടി നിയമസഭയ്ക്കു കാലാവധിയുണ്ട്. ഭരണഘടനയിലെ പത്താം പട്ടികയിൽ ഉൾപ്പെട്ട കൂറുമാറ്റനിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് സ്പീക്കർ നടപടി എടുത്തിട്ടുള്ളത്. വിമതർക്കു ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി.

അതേ സമയം സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച വി​ശ്വാ​സ​വോ​ട്ട് തേ​ടാ​നി​രി​ക്കെ സ്പീ​ക്ക​റു​ടെ ന​ട​പ​ടി ബി​.ജെ.​പി​ ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. 17 എം​.എ​ൽ​.എ ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ 224 അം​ഗ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 207 ആ​യി ചു​രു​ങ്ങി. അ​തി​നാ​ൽ ഇ​നി കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 104 പേ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണ് വേ​ണ്ട​ത്. ബി​ജെ​പി​ക്ക് നി​ല​വി​ൽ 105 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്. അ​തി​നാ​ൽ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ബി.​ജെ.​പി​ ക്ക് വ​ഴി തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഇതോടെ യെദിയൂരപ്പ സർക്കാർ നാളെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.

അ​യോ​ഗ്യ​രാ​യ​വ​രി​ൽ 11 പേ​ർ കോ​ൺ​ഗ്ര​സ് എം​.എ​ൽ​.എ ​മാ​രാ​ണ്. ജെ.​ഡി​.എ​സി​ ന്‍റെ മൂ​ന്ന് എം.​എ​ൽ.​എ​ മാ​രും അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടു. രാജിവച്ച് വിമത ക്യാമ്പിലേക്ക് പോയ പ്രതാപ് ഗൗഡ പാട്ടീൽ, ബി.സി. പാട്ടീൽ, മുനിരത്ന, ബൈരതി ബസവരാജ്, എസ്. ടി. സോമശേഖർ, കെ. സുധാകർ, റോഷൻ ബെയ്ഗ്, ആനന്ദ് സിംഗ്, എം. ടി. ബി. നാഗരാജ്, ശിവറാം ഹെബ്ബാ‍ർ എന്നീ കോൺഗ്രസ് എം.എൽ.എ മാരും, എച്ച്. വിശ്വനാഥ്, ഗോപാലയ്യ, നാരായൺ ഗൗഡ എന്നീ ജെ.ഡി.എസ്. എം.എൽ.എ മാരും അയോഗ്യരായി.

തി​ങ്ക​ളാ​ഴ്ച ബി​.ജെ​.പി. സ്പീ​ക്ക​ർ​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രാ​നി​രി​ക്കെ​യാ​ണ് തി​ടു​ക്ക​പ്പെ​ട്ടു​ള്ള ന​ട​പ​ടി. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്തു​പോ​കു​ന്ന​തി​നു മു​മ്പ് വി​മ​ത​രെ​യെ​ല്ലാം പു​റ​ത്താ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. എന്നാൽ ധനകാര്യ ബില്ല് പാസായിക്കഴിഞ്ഞാൽ രാജിവച്ചേക്കുമെന്ന സൂചന രമേഷ് കുമാർ നൽകി.

Leave a Reply

Your email address will not be published. Required fields are marked *