Mon. Dec 23rd, 2024
ന്യൂഡൽഹി :

മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ആൾക്കൂട്ട ആക്രമങ്ങൾക്കെതിരെ നിന്നതിനാൽ സംവിധായകൻ അടൂരിനുണ്ടായ അനുഭവങ്ങളാണ് കവിയെ ചൊടിപ്പിച്ചത്. രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളത് , അടൂർ ഗോപാലകൃഷ്ണന്‍ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്ന സമീപനം ഒരിക്കലും സഹിക്കാനാവുന്നതല്ല, സച്ചിദാനന്ദൻ പറഞ്ഞു.

വിവരാവകാശ നിയമ, യു.എ.പി.എ., ഭേദഗതികളിലൂടെ രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അടിയന്തിരാവസ്ഥ ഇന്ത്യയിൽ, പ്രഖ്യാപിച്ചിട്ടില്ലന്നെയുള്ളൂ, എന്നാൽ, ഇവിടെ ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും ഈ സർക്കാറിന് കീഴിൽ വേട്ടയാടപ്പെടുകയാണ്. ഇത്തരം അനീതികൾ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും സച്ചിദാന്ദൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *