Thu. Mar 28th, 2024
ജക്കാർത്ത:

ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന പ്രസിഡന്റ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേരി കോം വീണ്ടും ഇന്ത്യയുടെ അഭിമാനമായി. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെ തോൽപ്പിച്ചാണ് മേരി കോം സ്വര്‍ണം നേടിയത്. ആറുതവണ ലോകചാമ്പ്യനായിട്ടുള്ള മേരികോമിനു അനായാസ മത്സരമായിരുന്നു. 5-0നാണ് 36കാരിയായ മേരി കോം വിജയിച്ചത്.

മെയില്‍ ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ്ങിലും സ്വര്‍ണം നേടിയ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല.ലോക ചാമ്പ്യന്‍ഷിപ്പ് അടുത്തിരിക്കെ മേരി കോമിന് മികച്ച തയ്യാറെടുപ്പാണ് സ്വര്‍ണനേട്ടത്തിലൂടെ ലഭിച്ചത്. റഷ്യയില്‍ ഈ വര്‍ഷം സപ്തംബര്‍ 7 മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തോടെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കാമെന്നാണ് മേരിയുടെ പ്രതീക്ഷ.

Gold medal for me and for my country at #PresidentCup Indonesia. Winning means you’re willing to go longer,work harder & give more effort than anyone else. I sincerely thanks to all my Coaches and support staffs of @BFI_official @KirenRijiju @Media_SAI pic.twitter.com/R9qxWVgw81

— Mary Kom (@MangteC) July 28, 2019

Leave a Reply

Your email address will not be published. Required fields are marked *