Mon. Dec 23rd, 2024
ടെഹ്‌റാൻ:

ജൂലൈ ആദ്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 9 ഇന്ത്യക്കാരെ വിട്ടയച്ചു. എം.ടി റിയ എന്ന ഈ കപ്പലിന് പുറമെ, ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന മറ്റൊരു കപ്പലായ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ സ്റ്റെനോ എംപരോയിലേത് അടക്കം 21 ഇന്ത്യക്കാരാണ് ഇനി മോചനവും കാത്തിരിക്കുന്നത്. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. സ്റ്റെനോ എംപരോയിലെ കസ്റ്റഡിയിലുള്ള 18 ഇന്ത്യക്കാരുമായി ഇന്ത്യന്‍ അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു.

ഇതിനു പുറമെ, ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിലെ ജീവനക്കാരായ 24 ഇന്ത്യക്കാർകൂടി മോചനം കാത്ത് കഴിയുകയാണ്.ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ടതായി അറിയിച്ചു, മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *