Mon. Dec 23rd, 2024
ന്യൂഡൽഹി:

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിന്റെ കീഴിൽ നിലവിലുള്ള കേസ്സുകൾ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികൾ രൂപീകരിക്കാൻ സുപ്രീം കോടതി വ്യഴാഴ്ച, കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകി. ബാലപീഡനത്തിന്റെ കേസ്സുകൾ, വാദം കേൾക്കാനായി 100 ൽ അധികം ബാക്കിയുള്ള എല്ലാ ജില്ലകളിലും ഇത്തരം കോടതികൾ സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കോടതികൾ ചേരാൻ 60 ദിവസത്തെ സമയപരിധി വയ്ക്കാനും, കോടതികൾക്കാവശ്യമായ ധനസഹായം നൽകാനും, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടങ്ങിയ മൂന്നംഗ ബെഞ്ച്, കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകി. ഈ ഉത്തരവിന്റെ കാര്യത്തിൽ നടപ്പിലാക്കിയ കാര്യങ്ങൾ 30 ദിവസത്തിനകം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഈ കേസിലെ അടുത്ത വാദം സെപ്റ്റംബർ 26 നാണ്.

പോക്സോ കേസ്സുകൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച, പ്രോസിക്യൂട്ടർമാരെ കേന്ദ്രം നിയമിക്കേണ്ടതുണ്ടെന്ന് ബെഞ്ച് പറഞ്ഞു. അത്തരം കേസ്സുകളിൽ ഫോറൻസിക് റിപ്പോർട്ടുകൾ യഥാസമയം സമർപ്പിക്കുന്നത് ഉറപ്പാക്കാൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

കുഞ്ഞുങ്ങൾക്കെതിരെയുള്ള പീഡനത്തിന്റെ വിവരങ്ങൾ സുപ്രീം കോടതി, തിങ്കളാഴ്ച തേടിയിരുന്നു. ഇത്തരം കേസ്സുകൾ വർദ്ധിച്ചുവരുന്നതിലും, അന്വേഷണത്തിൽ നേരിടുന്ന കാലതാമത്തിന്റെ കാര്യത്തിലും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *