Wed. Dec 18th, 2024
ലഖ്‌നൗ:

റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. കത്തിലൂടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി റെയില്‍വെ സ്റ്റേഷന്‍ തകര്‍ക്കുമെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ മുജാഹിദാണ് ഭീഷണിപ്പെടുത്തി കത്തയച്ചത്. റെയില്‍വെ സ്റ്റേഷന്‍ സൂപ്രണ്ട് സത്യവീര്‍ സിംഗിനാണ് കത്ത് അയച്ചത്.

ഭീകര സംഘടനയുടെ ഏരിയ കമ്മാന്റര്‍ മുന്നെ ഖാന്റെ പേരിലാണ് കത്ത് വന്നത്. ഇതിന് പിന്നാലെ പോലീസ് ഈ മേഖലയിലെ സുരക്ഷ ശക്തമാക്കി. ഇവിടെ നിന്നും കാന്‍വാറിലേക്കുള്ള പാതയില്‍ രണ്ട് വര്‍ഷം മുന്‍പ് സാമുദായിക കലാപം ഉണ്ടായിരുന്നു.സ്റ്റേഷനിലെത്തുന്ന ഓരോ ആളെയും ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *