Thu. Apr 18th, 2024
കൊച്ചി:

രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ‘വിപ്ലവം ജയിക്കാനുള്ളതാണ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.ചിത്രത്തിന്റെ ദൈര്‍ഘ്യവും രണ്ട് മണിക്കൂറാണ്. ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഷൂട്ട് ചെയ്തത് സിംഗിള്‍ ഷോട്ടില്‍. നിഷാദ് ഹസന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ടീം വട്ടം പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നിഷാദ് ഹസന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോയ്, മെല്‍വിന്‍ റ്റി.സി.ആര്‍, സംഘപുത്രന്‍, എബിന്‍ ഷോളി ചാക്കോ,അസ്സി മൊയ്ദു, വെട്രി, അധീന്‍ ഒള്ളൂര്‍, ബീഡി, സാന്ദ്ര ജോണ്‍സണ്‍, റീത്ത, ഉമേഷ് ഉദയകുമാര്‍, അഭിജിത്, സുജ അശോക്, കാക്ക, യദു ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്‌റ്‌സ് , അറുപതോളം കേന്ദ്രകഥാപാത്രങ്ങളെ അണിനിരത്തി ഗാനങ്ങള്‍, ഫ്‌ളാഷ്ബാക്ക് സീന്‍, ഫൈറ്റുകള്‍ ഉള്‍പ്പെടുത്തി രണ്ടു മണിക്കൂര്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തികരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *