Wed. Jan 22nd, 2025
തിരുവനന്തപുരം:

നിസാന്‍ കമ്പനി കേരളം വിടുമെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിസാന്‍ കമ്പനിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറുമായി ബന്ധപ്പെടാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിനായി വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ.ബിജു ഐ.എ.എസിനെ നിയമിച്ചു. കമ്പനിക്ക് ഏതു വിഷയത്തിലും ഓഫീസറെ ബന്ധപ്പെടാം. കമ്പനി വിപുലികരിക്കുന്നതിനായി ടെക്‌നോപാര്‍ക്കിനു പുറമേ കിന്‍ഫ്രയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെക്ക്‌നോ പാര്‍ക്കിലെ വ്യവസ്ഥകളോടെ കിന്‍ഫ്രയിലും സ്ഥലം മേണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചു.

നിസാനും കിന്‍ഫ്രയും തമ്മിലുളള ഏകോപനവും കെ. ബിജുവിനായിരിക്കും. രജിസ്‌ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും കമ്പനിക്ക് ഇളവ് അനുവദിക്കാനും തീരുമാനിച്ചു.

നിസാന്റെ അറുനൂറോളം ജീവനക്കാര്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇതുപോലും മനസിലാക്കാതെയാണ് ചിലര്‍ വ്യാജ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *