Thu. Apr 25th, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്ത് അമ്പൂരിയിൽ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്ന യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്‍റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

എ​റ​ണാ​കു​ള​ത്ത് കോ​ൾ​സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യാ​യ രാ​ഖി​യെ ക​ഴി​ഞ്ഞ ജൂ​ൺ 21 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഓ​ഫീ​സി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വീ​ടു​വി​ട്ട രാ​ഖി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. യുവതിയുടെ തിരോധാനത്തെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്. അതെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

പറമ്പിൽ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. പട്ടാളക്കാരൻ കൂടിയായ ഇയാൾ സ്ഥലത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃ​ത​ദേ​ഹ​ത്തി​നു ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഖി​ലി​ന്‍റെ മൂ​ന്നു ബ​ന്ധു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *