ഡല്‍ഹി:
വിവരാവകാശ നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തിങ്കളാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. 218 -79 വോട്ട് നേടിയാണ് ബില്‍ പാസ്സായത് .ബുധനാഴ്ച രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്.
് വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് തുല്യമായ പദവി ശമ്പളവും അനുവദിക്കുന്നത് ഉള്‍പ്പെടെ നിലവിലുള്ള ഉയര്‍ന്ന പരിഗണനകള്‍ ഇല്ലാതാക്കുന്ന അടക്കം വിവിധ ഭേദഗതികളാണ് വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത.് പ്രവര്‍ത്തന കാലാവധി അഞ്ചുവര്‍ഷവും അല്ല സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമയം വരെ എന്നാക്കി. സേവനവേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ തീരുമാനിക്കും.
ജനാധിപത്യത്തിലെ വലിയ നേട്ടമായിരുന്ന വിവരാവകാശ നിയമത്തെ മാറ്റുകയാണ് ചെയ്തത് എന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത് എന്നാല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ ക്രമപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ നിലപാട്. 2005ലാണ് വിവരാവകാശ നിയമം നിലവില്‍ വന്നത്.