Thu. Jan 23rd, 2025
കൊച്ചി:

 

ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച്‌ മാധ്യമങ്ങള്‍ക്കു കത്തെഴുതിയത് കോടതി അലക്ഷ്യമാണെന്നു കാണിച്ച്, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് നൽകി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി അഡ്വ. എസ് അശ്വകുമാര്‍ നൽകിയ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ചാണ് നടപടിയെടുത്തത്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിൽ ഉത്തരവിട്ടിരിക്കുന്നത്.

വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റതിന്, കോട്ടപ്പുറം സ്വദേശി വിജേഷ് നഷ്ടപരിഹാരത്തിന് 2007 ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപകടം നടന്നിട്ട് വര്‍ഷങ്ങളായിട്ടും നഷ്ടപരിഹാരം നല്‍കാത്തതിന് ചിറ്റിലപ്പിള്ളിയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചത് വാർത്തയായതിനെത്തുടർന്ന്, ജഡ്ജിക്കെതിരെ ആരോപണങ്ങളുമായി ചിറ്റിലപ്പിള്ളി ചീഫ് ജസ്റ്റിസിന് കത്തെഴുതി. കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *