Sun. Dec 22nd, 2024
ഇടുക്കി:

നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കേസില്‍ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ. ആയിരുന്ന റോയ് പി. വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നെടുങ്കണ്ടം സ്‌റ്റേഷനിലെ മുന്‍ എസ്‌.ഐ. അടക്കമുള്ള ഉദ്യോഗസ്ഥരെ നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പ്രതി രാജ്‌കുമാർ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. രാജ്‌കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *