Sun. Dec 22nd, 2024
സോൾ:

അതിശയിക്കണ്ട, ഉത്തരകൊറിയൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ 99.98% ജനപിന്തുണ നേടി ഒരുവട്ടംകൂടി കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ അവിടെ വിജയിച്ചിരിക്കുന്നു. കെ.സി.എൻ.എ. എന്ന ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്തു വിട്ടത്. 99.99% പോളിങ്ങായിരുന്നു മാർച്ചിൽ അവിടെ നടന്ന പൊതുതിരഞ്ഞെടുപ്പിലുണ്ടായിരുന്നത്. കിം ജോംങ് ഉന്നിന്റെ പാർട്ടിയും സ്ഥാനാർത്ഥികളും മാത്രമാണ് അവിടെ മത്സരിക്കാറുള്ളത്. വോട്ട് ചെയ്യുക, ചെയ്യാതിരിക്കുക ഇത് മാത്രമാണ് ജനങ്ങൾക്ക് മുൻപിലുള്ള വഴികൾ. മൊബൈൽ ബാലറ്റ് ബോക്സ് വഴി അവിടെ രോഗികളും വയോധികരും വരെ വോട്ട് ചെയ്തിരുന്നു, വിദേശത്തുള്ളവർക്കും കടലിൽ പോയവർക്കും മാത്രം വോട്ട് ചെയ്യാനായില്ല ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *