Mon. Dec 23rd, 2024
തിരുവനന്തപുരം:

 

സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ കസ്റ്റഡിയിലെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു കത്തയച്ചു.

ഇറാന്‍ പിടിച്ചെടുത്ത ബ്രീട്ടിഷ് എണ്ണക്കപ്പലില്‍ 23 പേരില്‍ 18 ഇന്ത്യക്കാരാണ് ഉള്ളത്. കപ്പലില്‍ ആകെ 4 മലയാളികള്‍ ഉണ്ടെന്നാണ് വാർത്തകൾ.

അതേസമയം, കപ്പലിലുള്ള ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മലയാളികളെ അടിയന്തിരമായി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അടിയന്തര സന്ദേശം നല്‍കിയത്. മലയാളികളടക്കമുള്ളവരെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *