Mon. Dec 23rd, 2024
ന്യൂഡൽഹി:

 

സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സി.പി.ഐ. ജനറല്‍ സെക്രട്ടറിയാണ് രാജ. സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായിട്ടാണ് ഇദ്ദേഹം എത്തുന്നത്. ദീര്‍ഘകാലമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഡി. രാജയെ സുധാകര്‍ റെഡ്ഡിയാണ് നിര്‍ദ്ദേശിച്ചത്. 2012 ലാണ് സുധാകര്‍ റെഡ്ഢി ജനറല്‍ സെക്രട്ടറിയായത്. 2021 ഏപ്രില്‍ വരെ പദവിയില്‍ തുടരാമെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒഴിയണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ചത്.

എ.ഐ.ടി.യു.സി. സെക്രട്ടറി അമര്‍ജിത് കൗറിന്റെ പേര് പഞ്ചാബ്, കേരളം, തമിഴ്‌നാട് ഘടകങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജയുടെ കാലാവധി ഉടന്‍ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *