Mon. Dec 23rd, 2024
ഔറംഗാബാദ്:

ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ച ഒരാൾക്ക് മർദ്ദനമേറ്റതായി പോലീസ് പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.

ഒരു ഹോട്ടൽ തൊഴിലാളിയായ ഇമ്രാൻ ഇസ്മയിൽ പട്ടേൽ, വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്കു മടങ്ങുമ്പോൾ പത്തു പേർ, അയാളുടെ ബൈക്ക് തടഞ്ഞുവെക്കുകയും, താക്കോൽ പിടിച്ചെടുത്തശേഷം ജയ് ശ്രീരാം എന്നു പറയാൻ ആവശ്യപ്പെടുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും, അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബീഗം‌പുര പോലീസ് ഇൻസ്പെക്ടർ മധുകർ സാവന്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *