Mon. Dec 23rd, 2024
കാബൂൾ:

 

കാബൂൾ സർവകലാശാല ക്യാമ്പസ്സിന്റെ ഗേറ്റിനടുത്തുണ്ടായ ഒരു സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 27 വിദ്യാർത്ഥികൾക്കെങ്കിലും പരിക്കുണ്ട്. പരീക്ഷ എഴുതാനായി കാത്തുനിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ.

ഇന്നു രാവിലെ ആയിരുന്നു സ്‌ഫോടനം. ചാവേറുകളാണോ, അവിടെ സ്ഥാപിച്ച ബോംബ് ആണോ പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. വാഹനങ്ങള്‍ക്കും തകരാറുണ്ട്. ഇതുവരെ സംഘടനകള്‍ ഒന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് രംഗത്തുവന്നിട്ടില്ല. താലിബാന്‍, ഐസിസ് സംഘങ്ങള്‍ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന സ്ഥലമാണ് കാബൂള്‍.

Leave a Reply

Your email address will not be published. Required fields are marked *