25 C
Kochi
Friday, September 17, 2021
Home Tags Blast

Tag: Blast

ഇരിങ്ങാലക്കുട സ്‌ഫോടനം: കാരണം കണ്ടെത്താനായില്ല; ദുരൂഹത

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപം കടയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ കാരണമെന്തെന്നതിൽ അവ്യക്തത. രാത്രി പത്തോടെയാണ്‌ ബബ്ൾസ് ടീ സ്റ്റാളിൽ നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്‌. ഇതോടൊപ്പം നഗരത്തിൽ വൈദ്യുതിബന്ധവും താറുമാറായി.കടയുടെ ഷട്ടർ പൂർണമായും തകർന്നു. ഫ്രിഡ്‌ജും മറ്റ്‌ ഉപകരണങ്ങളും പുറത്തേക്ക് തെറിച്ചു. സ്ഫോടനശബ്ദം ഒരു കിലോമീറ്ററിനപ്പുറം വരെ...

മേഘാലയയി​ലെ അനധികൃത കൽക്കരി ഘനിയിൽ സ്ഫോടനം; അഞ്ച്​ തൊഴിലാളികൾ കുടുങ്ങി

മേഘാലയ:മേഘാലയയിലെ ഈസ്​റ്റ്​ ജയന്തിയ ഹില്ലിൽ പ്രവർത്തിക്കുന്ന അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം. ഖനിക്കകത്ത് ജോലി ചെയ്യുകയായിരുന്ന അഞ്ച്​ തൊഴിലാളികൾ കുടുങ്ങി. ഞായറാഴ്ചയാണ് ഡൈനാമൈറ്റ്​ പൊട്ടിത്തെറിച്ച്​ ഖനിയിൽ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിൽ​ ഖനിയുടെ ഭിത്തി തകർന്നതാണ് തൊഴിലാളികൾ കുടുങ്ങാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. കാണാതായ തൊഴിലാളികളിൽ നാലു പേർ അസമിൽ...

ബത്തേരിയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്​ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കൽപറ്റ:വയനാട് സുൽത്താൻ ബത്തേരിയിൽ സ്​ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22നായിരുന്നു അപകടം.ഉച്ചക്ക് ഒരു...

സ്ഥാനാർത്ഥി പട്ടികയിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരൻ

കണ്ണൂർ:നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ എംപി. സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തികൾ അത്ര മോശമായിരുന്നു.ഹൈക്കമാൻ‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാർത്ഥിപ്പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും...

അഫ്ഗാനിസ്ഥാൻ: പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 62 മരണം

കാബൂൾ:   അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നംഗർഹാർ ഗവർണറുടെ വക്താവ് അത്വള്ള ഖോഗ്യാനിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.നംഗർഹാറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ ദാര പ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ടോളോ ന്യൂസ്...

മഹാരാഷ്ട്ര: രാസവസ്തുനിർമാണശാലയിൽ വൻ സ്ഫോടനം; എട്ടു മരണം

മുംബൈ: മഹാരാഷ്ട്രയിൽ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതുവരെ എട്ടു മൃതദേഹങ്ങൾ കണ്ടെത്തി. സംസ്ഥാനത്തെ ധൂലെ ജില്ലയിലെ ഫാക്ടറിയിൽ, ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെ 9.45 ഓടെ സ്‌ഫോടനം നടന്നതായി ന്യൂസ് ഏജൻസിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിൽ...

കാബൂൾ സർവകലാശാലയ്ക്കടുത്ത് സ്ഫോടനം; ആറു പേർ മരിച്ചു

കാബൂൾ:  കാബൂൾ സർവകലാശാല ക്യാമ്പസ്സിന്റെ ഗേറ്റിനടുത്തുണ്ടായ ഒരു സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 27 വിദ്യാർത്ഥികൾക്കെങ്കിലും പരിക്കുണ്ട്. പരീക്ഷ എഴുതാനായി കാത്തുനിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ.ഇന്നു രാവിലെ ആയിരുന്നു സ്‌ഫോടനം. ചാവേറുകളാണോ, അവിടെ സ്ഥാപിച്ച ബോംബ് ആണോ പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. വാഹനങ്ങള്‍ക്കും തകരാറുണ്ട്. ഇതുവരെ സംഘടനകള്‍ ഒന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട്...

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

റാവല്‍പിണ്ടി:  പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. സ്‌ഫോടനം ഉണ്ടായത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന് സമീപമാണ്. ജയ്ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മൗലാനാ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം നടന്നത്.വലിയ തോതില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്. ഗുരുതരമായി...

ലാഹോർ സ്ഫോടനത്തിനുപിന്നില്‍ 15 വയസുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍

ലാഹോർ: ലാഹോറിലെ സൂഫി ആരാധനലയമായ ദാദാ ദര്‍ബാറിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ 15 വയസുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും കുട്ടിയുടെ ചിത്രവും പാക് മാധ്യമമായ ജിയോ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൂഫി ആരാധനാലയങ്ങളില്‍ ഒന്നിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായത്....

പാക്കിസ്ഥാൻ: ലാഹോറിലെ സൂഫി മന്ദിരത്തിനു സമീപം സ്ഫോടനം: ഒമ്പതുപേർ മരിച്ചു

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ സൂഫി മന്ദിരത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിനു സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നാണിത്.സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്ത്രീ സന്ദര്‍ശകര്‍...