നെടുങ്കണ്ടം:
നെടുങ്കണ്ടം പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച രാജ്‌കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
രാജ്‌കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ നല്‍കി സഹായിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കുടുംബത്തിലെ ഓരോ അംഗത്തിനും നാല് ലക്ഷം വീതം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
സാമ്പത്തികത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് രാജ്‌കുമാര്‍ മരിച്ചത്. മരണം പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
സംഭവത്തില്‍ നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന് പിന്നാലെ ജുഡീഷ്യല്‍ കമ്മീഷനും അന്വേഷണം നടത്തുന്നുണ്ട്.