ലക്‌നൗ:
ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് മുംബൈ ഡല്‍ഹി വിസ്താര വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ചയാണ് 153 യാത്രക്കാരുമായി പോയ വിമാനം ലക്‌നൗവില്‍ ഇറക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ നടപടിയെടുത്തു
വിമാനത്തില്‍ 10 മിനിറ്റ് പറക്കാനുളള ഇന്ധനം മാത്രം ശേഷിക്കെയാണ് ലക്‌നൗവില്‍ ഇറക്കിയത്. വിമാനത്തില്‍ കരുതിയിരുന്ന ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം വഴിതിരിച്ചുവിട്ട് ഇറങ്ങാന്‍ അനുമതി തേടിയിരുന്നു എന്ന് വിസ്താര അധികൃതര്‍ അറിയിച്ചു. നിലത്തിറക്കുമ്പോള്‍ വിമാനത്തില്‍ 300 കിലോഗ്രാം ഇന്ധനം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും അവര്‍ വ്യക്തമാക്കി.
ആദ്യം ഡല്‍ഹിയിലേക്ക് പറക്കാനാണ് വിസ്താര വിമാനം കരുതിയിരുന്നത് എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ വഴിതിരിച്ചു വിടുകയായിരുന്നു. ലക്‌നൗവില്‍ എത്തുന്നതിനു മുന്‍പ് തന്നെ അവിടെയും കാലാവസ്ഥ മോശമാണെന്ന് അറിയിപ്പ് ലഭിച്ചു. പ്രയാഗ്രാജിലേയ്ക്ക് തിരിച്ചു പറക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ലക്‌നൗവില്‍ സ്ഥിതി മെച്ചപ്പെട്ടത്. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.