മുംബൈ:
മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണം കോർപ്പറേഷന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഡോംഗ്രിയിലെ ടൺടൽ തെരുവിൽ രാവിലെ പതിന്നൊന്നരയോടെയാണ് അപകടം ഉണ്ടായത്. കേസർഭായ് എന്ന 4 നില കെട്ടിടമാണ് തകർന്നത് വീണത്. കെട്ടിടത്തിന് നൂറ് വർഷത്തോളം പഴക്കമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പ് ഈ പ്രദേശത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിനേറ്റ ക്ഷതം അപകടത്തിന് കാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തൽ.