Mon. Dec 23rd, 2024
പത്തനംതിട്ട:

ശബരിമല തീർത്ഥാടനത്തിനായി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തുന്ന അയ്യപ്പന്മാർക് ഇനി നിലയ്ക്കല്‍ വരെ ആകാശമാര്‍ഗം തന്നെ യാത്ര തുടരാം. അടുത്ത മണ്ഡല- മകരവിളക്കു തീര്‍ഥാടന കാലത്ത് കാലടിയില്‍ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങും.

നവംബര്‍ 17 മുതല്‍ ജനുവരി 16 വരെയാണ് എയര്‍ ടാക്സി സംവിധാനം.ശബരി സര്‍വീസസാണ് എയര്‍ ടാക്സി ഒരുക്കുന്നത്. ഇതുവഴി 35 മിനിറ്റ് കൊണ്ട് കാലടിയില്‍ നിന്ന് നിലയ്ക്കല്‍ എത്താന്‍ സാധിക്കും. പൈലറ്റ് ഉള്‍പ്പെടെ 4 പേര്‍ക്ക് കയറാവുന്ന ഹെലികോപ്റ്റര്‍ ആണ് ഉപയോഗിക്കുക.

ശാരീരിക പരിമിതികളുള്ള ഭക്തർക്കും, പ്രായാധിക്യം മൂലം യാത്ര ചെയ്യാൻ സാധിക്കാത്തവർക്കും ഈ സൗകര്യം പ്രയോജനപ്പെടും.

By Ishika

Leave a Reply

Your email address will not be published. Required fields are marked *