തിരുവനന്തപുരം:
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമേ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം എറണാകുളം തൃശൂര്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും, മലപ്പുറത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുമാണ് യെല്ലോ അലര്‍ട്ട്് പ്രഖ്യാപിച്ചിരിക്കുന്നത്
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഏഴ് മുതല്‍ 11 വരെ സെന്റീമീറ്റര്‍ കനത്തമഴയും ബുധന്‍ വ്യാഴം ദിവസങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ കനത്ത മഴയാണ് സാധ്യതയുള്ളത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി