Mon. Dec 23rd, 2024
മുംബൈ:

ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. അതിനായ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരാകും. വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്പിൾ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും, ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ബിനോയ് ഡി.എന്‍.എ. ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചതായി പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

പീഡന പരാതിയില്‍ ബിനോയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. പീഡനപരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *