ന്യൂയോർക്കിൽ ഇന്നലെ രാത്രിയുണ്ടായ വൈദ്യുതിമുടക്കത്തിൽ ജന ജീവിതം സ്തംഭിച്ചു. വഴിയോര വിളക്കുകൾ മുതൽ സബ്‌വേകൾ വരെ പ്രവർത്തന രഹിതമായിരുന്നു. പല പാർട്ടികളും ഇതുമൂലം മാറ്റിവെച്ചു. വിദേശ സഞ്ചാരികൾ പലയിടങ്ങളിലും കുടുങ്ങി.
ശനിയാഴ്ച രാത്രി ന്യൂയോര്‍ക്ക് നഗരത്തിന്റെ മന്‍ഹാട്ടന്‍ പ്രവിശ്യയിലായിരുന്നു വ്യാപക വൈദ്യുതിമുടക്കമുണ്ടായത്. ഏകദേശം അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഒരു ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ തീപിടുത്തമാണ് വൈദ്യുതി മുടക്കിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റുകളിലും മറ്റും നിരവധി ആളുകള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വ്യാപകമായ കൊള്ളയ്ക്കും തീപിടുത്തത്തിനും കാരണമായ 1977-ല്‍ ന്യൂയോര്‍ക്കിലുണ്ടായ വ്യാപക വൈദ്യുതി മുടക്കത്തിന്റെ വാര്‍ഷികത്തിലാണ് വീണ്ടും നഗരത്തെ ഇരുട്ടിലാഴ്ത്തിയത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ വൈദ്യുതി പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചെന്ന് വിതരണക്കാരായ കോണ്‍ എഡിസന്‍ കമ്ബനി അറിയിച്ചു.
ആളപായമോ ആര്‍ക്കും പരിക്കുകളോ ഇല്ലെന്ന് ന്യൂയോര്‍ക്ക് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണ്.