Mon. Dec 23rd, 2024
ന്യൂഡൽഹി:

 

ഉയർന്ന തുകകൾ കൈമാറുന്ന വേളയില്‍ ആധാര്‍ നമ്പർ തെറ്റായി രേഖപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. തുക കൈമാറുമ്പോൾ ഇത്തരത്തില്‍ പിഴവ് സംഭവിച്ചാല്‍ 10,000 പിഴ ഈടാക്കുമെന്നാണ് സൂചനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. സെപ്തംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഉയര്‍ന്ന തുക കൈമാറുമ്പോൾ പാന്‍ നമ്പർ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് പകരം ആധാര്‍ നമ്പർ രേഖപ്പെടുത്താമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പറിനു പകരം വേണമെങ്കില്‍ ആധാര്‍ നമ്പർ ഉപയോഗിക്കാമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം ഐടി ആക്ടിലെ 272 ബി, 139 എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും.

നിലവില്‍ 120 കോടി ആളുകള്‍ക്ക് ആധാര്‍ നമ്പറുണ്ട്. പാന്‍കാര്‍ഡ് ഉള്ള 41 കോടി പേരില്‍ 22 കോടി ആളുകളുടെ പാന്‍കാര്‍ഡാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *