Mon. Dec 23rd, 2024
രാ​ജ്സ​മ​ന്ദ്:

രാ​ജ​സ്ഥാ​നി​ല്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ അ​ടി​ച്ചു​കൊ​ന്നു. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

കു​ന്‍​വാ​രി​യ സ്വ​ദേ​ശി​യാ​യ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​ബ്ദു​ള്‍ ഗ​നി (48) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒരു തർക്കത്തിൽ ഇടപെടാനാണ് അ​ബ്ദു​ള്‍ ഗ​നി സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​വി​ടെ സംഘർഷം ഉണ്ടാവുകയും നാ​ട്ടു​കാ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് നി​ല​ത്തു​വീ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​ദേ​ശ​ത്തെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. അ​ക്ര​മി​ക​ളി​ല്‍ ചി​ല​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യാ​ണു സൂ​ച​ന.

By Ishika

Leave a Reply

Your email address will not be published. Required fields are marked *