Mon. Dec 23rd, 2024

കുമ്ബളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂവും ‘ഉദാഹരണം സുജാത’യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ഒന്നിക്കുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ആദ്യ ഗാനം യൂട്യൂബിൽ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. ‘ജാതിക്കാ തോട്ടം’ എന്നാരംഭിക്കുന്ന ഗാനം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗിരീഷ് എ.ഡിയാണ്. ഗിരീഷ് എ.ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം.

By Ishika

Leave a Reply

Your email address will not be published. Required fields are marked *