വാഷിംഗ്ടണ്‍ ഡിസി:
ലൂസിയാനയിൽ ശക്തമായി വീശിയടിച്ച ബാരി ചുഴലിക്കാറ്റിന് പിന്നാലെ കനത്തമഴയും റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സമീപ പ്രദേശത്തുണ്ട്. എന്നാല്‍, തുടക്കത്തില്‍ അതിശക്തിയോടെ വീശിയടിച്ച കാറ്റിന്റെ വേഗത ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ ബാരി വീശിയടിച്ചേക്കുമെന്ന് നേരത്തെ അമേരിക്കന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റിനെത്തുടർന്ന് ലൂയിസിയാന സംസ്ഥാനത്ത് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലെത്തിയ കാറ്റ് പിന്നീട ശമിച്ചു. എന്നാൽ മഴ പല ഭാഗങ്ങളിലും തുടരുന്നുണ്ട്. പല നദികളും ജലാശയങ്ങളും കരകവിഞ്ഞൊഴുകി.
മുന്നറിയിപ്പുകളേത്തുടര്ന്ന്, ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി നാഷണല്‍ ഗാര്‍ഡ്സിനെയും സംസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്.