Wed. Jan 22nd, 2025
എറണാകുളം:

വയലിനിസ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അന്വേഷണം കൂടുതൽ സമഗ്രമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ കൃത്യമായ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ന്‍ കെ.​സി. ഉ​ണ്ണി കൊ​ച്ചി​യി​ലെ​ത്തി അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ക​ന്‍റെ മ​ര​ണ​ത്തി​ല്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ന്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 25-നു ​തൃ​ശൂ​രി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പ​ള്ളി​പ്പു​റ​ത്തു വ​ച്ചാ​ണു ബാ​ല​ഭാ​സ്ക​റും ഭാ​ര്യ​യും കു​ട്ടി​യും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബാ​ല​ഭാ​സ്ക​റും മ​ക​ളും അപകടത്തിൽ മരണപ്പെട്ടു. സംഭവം നടന്നിട്ട് ഒൻപതു മാസം പിന്നിട്ടുവെങ്കിലും ദുരൂഹത തുടരുകയാണ്.

By Ishika

Leave a Reply

Your email address will not be published. Required fields are marked *