കൊച്ചി:
യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) നടത്തിയ പെയിന്റിംഗ് മത്സരത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിലായിരുന്നു മത്സരം. ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചതെനന്ന് കെ.എം.ആര്‍.എല്‍. അധികൃതര്‍ പറഞ്ഞു. നഗരത്തെ നവീകരിക്കുന്നതില്‍ മെട്രോ എന്നും ശ്രദ്ധ പുലര്‍ത്താറുണ്ട്. നിരവധി
പരിപാടികള്‍ ഇതിന്റെ ഭാഗമായി മെട്രോ നടത്താറുണ്ടെന്നും അതിലൊന്നാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് സംഘടിപ്പിച്ച പെയിന്റിംഗ് മത്സരമെന്നും അധികൃതര്‍ വ്യക്തമാക്കി.
എറണാകുളം ജില്ലയുടെ കുട്ടികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് മത്സരത്തെക്കുറിച്ച് കുറിച്ച് അറിഞ്ഞത്. ഞങ്ങൾ വര്‍ഷങ്ങളായി കുട്ടികളെ പെയിന്റിംഗിനായി തയ്യാറെടുപ്പ് നടത്താറുണ്ട്. അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് കൊണ്ടുപോകുന്നതെന്നും പലപ്പോഴും കുട്ടികള്‍ സമ്മാനം വാങ്ങാറുണ്ടെന്നും രക്ഷകര്‍ത്താവായ സുനില്‍ വോക്ക് മലയാളത്തോട് പറഞ്ഞു. ഇതുപോലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താറില്ലെന്നും നല്ല രീതിയില്‍ അവര്‍ വര്‍ക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ സംഘടിപ്പിച്ച പരിപാടിയില്‍ വരയ്ക്കാന്‍ വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മത്സരാർത്ഥി ദിന്‍ രാജ് വോക്ക് മലയാളത്തോട് പറഞ്ഞു. വീട്ടില്‍ അച്ഛന്‍ നന്നായി വരയ്ക്കുമെന്നും, അതുകൊണ്ട് സപ്പോര്‍ട്ട് നല്ല രീതിയില്‍ ലഭി ക്കാറുണ്ടെന്നും, വാട്ടര്‍ കളര്‍ ആണ് പ്രധാനമായും ചെയ്യുന്നതെന്നും അതുകൊണ്ട് നന്നായി ചെയ്യാന്‍ പറ്റും എന്നു വിചാരിക്കുന്നവെന്നും ദിന്‍രാജ് കൂട്ടിച്ചേര്‍ത്തു
ചെറുപ്പം മുതലേ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും, ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ടെന്നും റോഷന്‍ പറഞ്ഞു.
15 വയസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കാണ് പെയിന്റിംഗ് മത്സരമായ ‘ആര്‍ട്രാക്ക്’ നടത്തിയത്. ആര്‍ട്രാക്കിന്റെ ആദ്യ പതിപ്പില്‍ കെ.എം.ആര്‍.എല്‍. ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളുമായി സഹകരിച്ചിരുന്നു വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ക്യാഷ് പ്രൈസുകള്‍, മറ്റ് ആവേശകരമായ സമ്മാനങ്ങള്‍ എന്നിവ നല്‍കും. തിരഞ്ഞെടുത്ത പെയിന്റിംഗുകള്‍ മെട്രോ സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കും. മത്സരത്തിനുള്ള വിധികര്‍ത്താക്കളുടെ പാനലില്‍ സംസ്ഥാനത്തെ മികച്ച ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നു. പ്രായം അനുസരിച്ച് നാല് വിഭാഗങ്ങളിലായാണ് പരിപാടി.