ഹൈദ്രാബാദ് :
ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്. ഹോസ്റ്റലില്‍ ആറു മാസത്തെ ഫീസ് ഒരുമിച്ച് മുന്‍കൂറായി നല്‍കണമെന്ന് പുതുതായി വ്യവസ്ഥ. ഇത് താങ്ങാനാവാത്ത അവസ്ഥയാണ് പിന്നോക്ക വിഭാഗങ്ങളിലെ പല കുട്ടികള്‍ക്കും അതുകൊണ്ട് അവര്‍ പഠന ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു
വിദ്യാര്‍ഥികള്‍ പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് കൊണ്ട് അധികൃതരുമായുള്ള കൂടികാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അത് അധികൃതര്‍ നിരസിച്ചു.ടിസ് ഡയറക്ടറും ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടറും പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാകുന്നതുവരെ രാത്രിയും ക്യാമ്പസില്‍ തന്നെ തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
ഹോസ്റ്റല്‍ ഫീസ് ആയി 15000 രൂപ മൂന്നുതവണയായും ഭക്ഷണത്തിന്റെ ഫീസ് ഓരോ മാസം അടയ്ക്കുകയായിരുന്നു മുന്‍പ് പതിവ് . എന്നാല്‍ പുതിയ ക്യാമ്പസിലേക്ക് മാറിയശേഷം സ്വകാര്യ ഏജന്‍സികളാണ് ഹോസ്റ്റല്‍ നടത്തിപ്പ് ചുമതല .പുതിയ ഏജന്‍സി ഏറ്റെടുത്തതോടെ ആറു മാസത്തെ ഫീസ് മുന്‍കൂര്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുകയായിരുന്നു.