29 C
Kochi
Tuesday, October 19, 2021
Home Tags Hyderabad

Tag: Hyderabad

ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെതിരെ സമനില തെറ്റാതെ ഹൈദരാബാദ്

മഡ്ഗാവ്:ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഹൈദരാബാദ് എഫ് സി തോല്‍വിയുടെ വക്കില്‍ നിന്ന് ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനെ നേടിയ ഗോളിലൂടെ സമനില സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ ആന്‍റണി പില്‍കിംഗ്ടണിന്‍റെ പാസില്‍ ബ്രൈറ്റ്...

പിതാവ് പെട്രോളൊഴിച്ച് തീവെച്ചു, മകൻ ഗുരുതരാവസ്ഥയിൽ 

ഹൈദരാബാദ് പിതാവ് 10 വയസുകാരൻ മകനെ പെട്രോളൊഴിച്ച് തീവച്ച്   പഠനത്തിൽ ഉഴപ്പു കാണിച്ചു  എന്നാരോപിച്ചരുന്നു. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ സമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.ഞായറാഴ്ച രാത്രി 9.30 ഓടെ ഹൈദരാബാദിലാണ് സംഭവം നടന്നത്. തൊഴിലാളിലായ ബാലു മകൻ...

ജൂലൈ അവസാനത്തോടെ ഹൈദരാബാദില്‍ കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കും; മോദിയോട് തെലങ്കാന മുഖ്യമന്ത്രി 

ഹെെദരാബാദ്:കൊവിഡിനെതിരായ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണ പരിശ്രമത്തിലാണ് തെലങ്കാനയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തലസ്ഥാനമായ ഹെെദരാബാധില്‍  ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്ന്  ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞു.ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്‌സിന്‍ നിര്‍മാണത്തിനുള്ള ശ്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. മറ്റ് കമ്പനികളും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് അദ്ദേഹം...

ഋഷഭ് പന്തിന്‍റെ കഴിവില്‍ ടീമിന് വിശ്വാസമുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ല: വിരാട് കോഹ്ലി

ഹെെദരാബാദ്:മോശം ഫോം തുടരുന്നതിനാല്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ നായകന്‍.  ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് വിരാട് കോഹ്ലി പറഞ്ഞു.ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. അതിനാല്‍ മല്‍സരത്തില്‍‌ താരങ്ങള്‍ക്കെല്ലാം കൂട്ടായ ഉത്തരവാദിത്തമുണ്ട്. പന്തിനെ ഒറ്റ തിരിഞ്ഞ്...

യുഎഇ പൗരന്മാർക്ക് ഇനി ഇന്ത്യയില്‍ തത്സമയ വിസാ സേവനം ലഭ്യം

അബുദാബി: യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.ഇന്ത്യയിൽ വന്നിറങ്ങുന്ന യുഎഇ പൗരന്മാർക്ക് വിമാനത്താവളങ്ങളിൽനിന്ന് 60 ദിവസത്തെ വിസയാണ് നൽകുക. ഒരുതവണ ലഭിക്കുന്ന വിസയിൽ രണ്ടുതവണ ഇന്ത്യ സന്ദർശിക്കാം. ഇന്ത്യയിലേക്ക്...

സെൽഫ്-ഡ്രൈവ് കാറുകൾ വാടകയ്ക്ക് നല്കാൻ തീരുമാനിച്ച് ഒല 

ബാംഗ്ലൂർ:കാറുകൾ ഇനി സ്വന്തമായി ഇല്ലെങ്കിൽ കുഴപ്പമില്ല, സ്വയം ഓടിച്ചു പോകാനും ഒലയിൽ കാറുകളുണ്ട്. സെൽഫ് ഡ്രൈവ് ക്യാബുകൾ വാടകയ്ക്ക് നൽകാനുള്ള സേവനമായ "ഒല ഡ്രൈവ്" ആരംഭിക്കാൻ ഒല തീരുമാനിച്ചു. ബാംഗ്ലൂർ അടക്കം ഹൈദരാബാദ്, മുംബൈ, ന്യൂ ഡൽഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കായിരിക്കും തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക.ഒല ആപ്ലിക്കേഷനിൽ, ഒല...

അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരും: ടിസ്സിലെ വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ് : ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്)-ഹൈദരാബാദ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പണിമുടക്ക് ഏഴാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് ഘടനയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധികൃതരുടെ ധിക്കാരപരമായ പെരുമാറ്റത്തിനും എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. പ്രശ്‌നം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച നിരാഹാര സമരം ആരംഭിച്ചിരുന്നു.പ്രതിഷേധത്തിനുളള കാരണങ്ങള്‍രാജേന്ദ്രനഗറിലെ തെലങ്കാന സ്റ്റേറ്റ്...

ഫീസ് ഘടന മാറ്റിയ നടപടിക്കെതിരെ ടിസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്. ഹോസ്റ്റലില്‍ ആറു മാസത്തെ ഫീസ് ഒരുമിച്ച് മുന്‍കൂറായി നല്‍കണമെന്ന് പുതുതായി...