Mon. Dec 23rd, 2024
ബാ​ഴ്‌​സ​ലോ​ണ:

അഭ്യൂഹങ്ങൾ എല്ലാം അവസാനിപ്പിച്ച് ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍. 926 കോ​ടി രൂ​പ​യ്ക്കാ​ണ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍ നി​ന്ന് ഗ്രീ​സ്മാ​നെ ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. 17 മി​ല്ല്യ​ണ്‍ യൂ​റോ​യാ​ണ് പ്ര​തി​വ​ർ​ഷം വേ​ത​ന​മാ​യി ഗ്രീ​സ്മാ​ന് ല​ഭി​ക്കു​ക. 2024 വരെ ആണ് ഗ്രിസ്‌മാൻ ബാഴ്സയുമായി ഒപ്പിട്ട കരാർ.

ഞായറാഴ്ച ക്യാമ്പ് നൗവിൽ ഗ്രിസ്‌മാനെ ഔദ്യോഗികമായി അവതരിപ്പിക്കും .ഗ്രീ​സ്മാ​ന്‍റെ ക​ളം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മാ​യ​ത്. ഇ​തോ​ടെ ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണ​നി​ര കൂ​ടു​ത​ൽ ശ​ക്ത​മാ​യി. മെ​സി, ഗ്രീ​സ്മാ​ൻ, സു​വാ​ര​സ് ഡെം​ബാ​ല എ​ന്നി​വ​രും നെ​യ്മ​റും കൂ​ടി​ച്ചേ​രു​മ്പോ​ൾ ലോ​ക​ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച അ​റ്റാ​ക്കിം​ഗ് ശ​ക്തി​യാ​യി ബാ​ഴ്‌​സ​ലോ​ണ മാ​റും.

അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡു​മാ​യു​ള്ള ക​രാ​ർ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ഗ്രീ​സ്മാ​ൻ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, അ​ധി​കം താ​മ​സി​ക്കാ​തെ ടീ​മി​ൽ തു​ട​രു​ന്ന​തി​ന് താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച് ഗ്രീ​സ്മാ​ൻ ടീം ​അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നാ​യി 255 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ള്ള ഗ്രീ​സ്മാ​ന്‍ 133 ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *