Sun. Jan 19th, 2025

 

നാ​ഗ​പ​ട്ട​ണം:

ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തതിന് മു​സ്ലിം യു​വാ​വി​നു ​മ​ര്‍​ദ്ദ​നം. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്താ​ണു സം​ഭ​വം. നാ​ഗ​പ​ട്ട​ണം പൊ​റ​വ​ച്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സാ​നെയാണ് ആളുകൾ ആക്രമിച്ചത്. പ​രി​ക്കേ​റ്റ ഫൈ​സാ​ന്‍ നാ​ഗ​പ​ട്ട​ണം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്ര​വും സൂ​പ്പി​ന്‍റെ രു​ചി​യും വി​വ​രി​ച്ചു ഫൈ​സാ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പെ​ഴു​തി​യി​രു​ന്നു. അ​ന്നു രാ​ത്രി ത​ന്നെ ഈ ​പോ​സ്റ്റ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ചി​ല​ര്‍ ഫൈ​സാ​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നു വി​സ​മ്മ​തി​ച്ച​തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​വ​ര്‍ ഹി​ന്ദു മ​ക്ക​ള്‍ ക​ച്ചി അം​ഗ​ങ്ങ​ളാ​ണെ​ന്നാ​ണു പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.

By Ishika

Leave a Reply

Your email address will not be published. Required fields are marked *