ശ്രീനഗർ:
നദിയിൽ മുങ്ങി മരിച്ച എട്ടുവയസുകാരന് മൃതദേഹം ഇന്ത്യ പാകിസ്ഥാന് കൈമാറി. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഇന്ത്യയായിരുന്നു. പാക്ക് അധീന കശ്മീരിലെ ആബിദ് ഷെയ്ഖ് എന്ന എട്ടു വയസുകാരനാണ് നിയന്ത്രണരേഖയില്‍നിന്നു നാലു കിലോമീറ്റര്‍ അകലെ കിഷന്‍ഗംഗ നദിയിൽ മുങ്ങിമരിച്ചത്. വീണത് അധീന കാഷ്മീരിലെ മിനിമാര്‍ഗ് പ്രദേശത്താണെങ്കിലും മൃതദേഹം എത്തിയതു ജമ്മു കാഷ്മീരിലെ ഗുരസ് സെക്ടറിലാണ്. ഇന്ത്യന്‍ സൈന്യം മൃതദേഹം വീണ്ടെടുത്തെങ്കിലും ഔദ്യോഗിക കൈമാറ്റ പോയിന്റിലൂടെ മാത്രമേ മൃതദേഹം കൈമാറാന്‍ കഴിയുമായിരുന്നുള്ളൂ. ഇതേതുടര്‍ന്നു രണ്ടു ദിവസം ഇന്ത്യന്‍ സൈന്യം മൃതദേഹം സൂക്ഷിച്ചു. വ്യാഴാഴ്ച സബ് ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു രണ്ടിന് ചോര്വാന് ബോര്‍ഡര്‍ പോയിന്റില്‍ പാക് സൈന്യത്തിനു മൃതദേഹം കൈമാറി.
ജൂലൈ എട്ടിനാണു സ്കൂള്‍ വിട്ടശേഷം കുട്ടിയെ കാണാതാകുന്നത്. മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പുറംലോകം വിവരമറിയുന്നത്. ഇതിനുശേഷമാണു മൃതദേഹം ഇന്ത്യയില്‍ എത്തുന്നതും സാഹചര്യം മനസിലാക്കി ഇരുരാജ്യങ്ങളും ഹോട്ട് ലൈന്‍ സംവിധാനം തുറക്കുന്നതും.